Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. J. Joseph

Europe

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി

കോ​വ​ൻ​ട്രി: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്, ചീ​ഫ് വി​പ്പ് അ​പ്പു ജോ​ൺ ജോ​സ​ഫ് അ‌​ട​ക്ക​മു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി.

കോ​വ​ൻ​ട്രി​യി​ലെ സെ​ന്‍റ് ജോ​ൺ ഫി​ഷ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പും പാ​ർ​ട്ടി സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​പ്പു ജോ​ൺ ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up